ഉത്തര്‍പ്രദേശ്: വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്റെ വിഗ്ഗ് താഴെ വീണ് വിവാഹം മുടങ്ങി. ചടങ്ങിനിടെ വരന് തലകറങ്ങി വീണപ്പോള്‍ വിഗ്ഗും താഴെപ്പോകുകയായിരുന്നു. വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തില്‍നിന്ന് പിന്മാറി.ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. കഷണ്ടിയുള്ള കാര്യം വധുവിനോടും വീട്ടുകാരോടും വരന് മറച്ചുവെച്ചിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടുകാര്‍ പരമാവധി ശ്രമിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവില്‍ പോലീസും സ്ഥലത്തെത്തി. പഞ്ചായത്ത് യോഗം വിളിക്കുകയും ചെയ്തു. പക്ഷേ വധു നിലപാടില്‍ ഉറച്ചുനിന്നു.