ന്യൂഡൽഹി : കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന മേഖലയിൽ ഖനനം നടത്തണമെന്ന ഹർജി ഡൽഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയുമാണ് കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്‌ലാം മസ്ജിദ് നിർമിച്ചതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അടിമ വംശത്തിലെ ഖുതുബ് ദിൻ ഐബക്കാണ് ക്ഷേത്രങ്ങൾ തകർതത്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കുത്തബ് മിനാർ വിഷ്ണു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഖനനം നടത്തണമെന്ന ഹർജിയിൽ സാകേത് കോടതിയുടെ നിലപാട് നിർണായകമാകും.