• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീണ്ടും ചോദ്യപ്പേപ്പർ വിവാദം ; കണ്ണൂർ സർവകലാശാലയിൽ അഞ്ചാം തവണയും ചോദ്യപേപ്പർ ആവർത്തനം

by Web Desk 01 - News Kerala 24
May 24, 2022 : 12:32 pm
0
A A
0
വീണ്ടും ചോദ്യപ്പേപ്പർ വിവാദം ; കണ്ണൂർ സർവകലാശാലയിൽ അഞ്ചാം തവണയും ചോദ്യപേപ്പർ ആവർത്തനം

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ തുടർച്ചയായി അഞ്ചാമതും കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ ആവർത്തിക്കുമ്പോഴും പഴയ സംഭവങ്ങളിൽ ഇനിയും നടപടിയുണ്ടായില്ല. സർവകലാശാല പരീക്ഷ കൺട്രോളർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചൊഴിഞ്ഞു എന്നല്ലാതെ കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ല. ഗവർണർ നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയുള്ള പരീക്ഷകളിൽ ചോദ്യപ്പേപ്പർ ആവർത്തിക്കുമ്പോഴും സർവകലാശാല ഇരുട്ടിൽ തപ്പുകയാണ്.

ആദ്യം സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പേപ്പറുകൾ, പിന്നീട് ബോട്ടണി ബിരുദ പരീക്ഷയുടെ ഒരു പേപ്പർ, ഇപ്പോൾ ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഒരു പേപ്പർ. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ ഇക്കൊല്ലത്തെ പരീക്ഷകളിൽ ആവ‍ർത്തിക്കുന്നത് തുടർക്കഥയാവുകയാണ്. ആദ്യ പരീക്ഷകളിൽ സംഭവിച്ച വീഴ്ചകൾ അന്വേഷിച്ച രണ്ട് അംഗ സമിതി റിപ്പോർട്ട് മെയ് 10ന് സിന്‍റിക്കേറ്റിൽ വച്ചെങ്കിലും വൈസ് ചാൻസിലർ ഒന്നുകൂടെ അന്വേഷിക്കട്ടെ എന്ന നിലപാടാണ് അന്ന് സിന്‍റിക്കേറ്റെടുത്തത്. വിവാദമാകുമ്പോൾ പരീക്ഷ റദ്ദാക്കുകയും പേരിന് ഒരു അന്വേഷണം പ്രഖ്യാപിക്കും എന്നല്ലാതെ മറ്റൊരു നടപടിയും ഇല്ല. വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനാകട്ടെ പരീക്ഷ കൺട്രോളറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന പതിവ് പല്ലവി ആവർത്തിക്കുകയും ചെയ്യും. നേരത്തെ കോടതി മരവിപ്പിച്ച ബോർഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ ലിസ്റ്റിലെ അധ്യാപകർ തന്നെയാണ് വിവാദങ്ങൾ തുടരുമ്പോഴും ചോദ്യങ്ങൾ തയ്യാറാക്കുന്നത്.

ബെംഗളൂരു സർവ്വകലാശാലയുടെ ബികോം സിലബസ് അതേപടി കോപ്പിയടിച്ച് ബി ബി എ സിലബസ് തയ്യാറാക്കിയ സംഭവവും സർവകലാശാലയിൽ ഉണ്ടായി. ആറാം സെമസ്റ്റർ ഫിസിക്സ് ബിരുദ പരീക്ഷയിൽ സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയതും വലിയ വീഴ്ചയായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പ്രശ്നങ്ങളിൽ ഗവർണർ ഇടപെടുമെന്ന് അറിയിച്ചിരുന്നെങ്കിലും കണ്ണൂർ സർവകലാശാലയിലെ വീഴ്ചകൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏറ്റവും മികച്ച ടീമിനെ ഇറക്കുക സഞ്ജുവിന് വെല്ലുവിളി ; ഗുജറാത്തിനെതിരെ രാജസ്ഥാന്‍ ടീം സാധ്യതകള്‍

Next Post

കിരൺ കുമാറിനെ കോടതിയിലെത്തിച്ചു ; സുരക്ഷയൊരുക്കാൻ വൻ പോലീസ് സന്നാഹം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കിരൺ കുമാറിനെ കോടതിയിലെത്തിച്ചു ; സുരക്ഷയൊരുക്കാൻ വൻ പോലീസ് സന്നാഹം

കിരൺ കുമാറിനെ കോടതിയിലെത്തിച്ചു ; സുരക്ഷയൊരുക്കാൻ വൻ പോലീസ് സന്നാഹം

കുതിച്ചുചാടി സ്വർണവില ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കുതിച്ചുചാടി സ്വർണവില ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കൊല്ലം വിസ്മയ കേസ് : വിചാരണ ഇന്ന് തുടങ്ങും ; സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

വിസ്‍മയക്കേസില്‍ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ് ; പന്ത്രണ്ടര ലക്ഷം രൂപ പിഴ

കിരണിന് ശിക്ഷ കുറഞ്ഞ് പോയി, പ്രതീക്ഷിച്ചത് ജീവപര്യന്തം ; മേല്‍ കോടതിയെ സമീപിക്കുമെന്ന് വിസ്മയയുടെ അമ്മ

കിരണിന് ശിക്ഷ കുറഞ്ഞ് പോയി, പ്രതീക്ഷിച്ചത് ജീവപര്യന്തം ; മേല്‍ കോടതിയെ സമീപിക്കുമെന്ന് വിസ്മയയുടെ അമ്മ

ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റതായി പരാതി ; അഞ്ചംഗം കുടുംബം ചികിത്സ തേടി

ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റതായി പരാതി ; അഞ്ചംഗം കുടുംബം ചികിത്സ തേടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In