ദുബൈ: അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ ദുബൈ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. പാം ജുമൈറയ്ക്കും ബുര്‍ജ് അല്‍ അറബ് ഹോട്ടലിനും ഇടയില്‍ കടലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏഷ്യക്കാരനായ ഇയാള്‍ക്ക് നാല്‍പ്പത് വയസ്സോ അതിന് മുകളിലോ പ്രായം വരും. കണ്ടുകിട്ടുമ്പോള്‍ നീല റ്റീ ഷര്‍ട്ടും കറുപ്പ് ഷോട്സുമായിരുന്നു വേഷം. ഇയാളുടെ പഴ്സില്‍ തിരിച്ചറിയല്‍ രേഖകളൊന്നും ഇല്ലായിരുന്നു. പോലീസ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം തിരിച്ചറിയുന്നവര്‍ ദുബൈ പൊലീസ് കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. നമ്പര്‍- 04-901.