കൊച്ചി : എൻസിപിക്ക് ഒരു ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ കേരളത്തിൽ പ്രതീക്ഷിക്കുന്നുവെന്ന് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. കെ.വി. തോമസിനെ എൻസിപിയിലേക്ക് ശരദ് പവാർ സ്വാഗതം ചെയ്തു. കെവി തോമസുമായി കൂടിക്കാഴ്ചനടത്തിയ ശേഷം പ്രതികരിക്കുകയായിരുന്ന പവാർ. എൻസിപി മന്ത്രി സ്ഥാനം വീതം വയ്ക്കുന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണെന്നും എൻസിപി അദ്ധ്യക്ഷൻ പറഞ്ഞു. പിസി ചാക്കോ അദ്ധ്യക്ഷനായതിന് ശേഷം വലിയ മാറ്റങ്ങൾ പ്രകടമാണ്. എല്ലാ ജില്ലകളിലേക്കും താഴെതട്ടിലും അദ്ദേഹം എത്തി പ്രവർത്തനം ഏകോപിപ്പിക്കുന്നു. ഒരു ടീമായി പ്രവർത്തിക്കുന്നു.എല്ലാ തട്ടിലും പുതിയ ഭാരവാഹികളെ നിശ്ചയിച്ച് മുന്നോട്ട് പോകുന്നതും പാർട്ടിയുടെ സ്വാധീനം ഉയർത്തി
കഴിഞ്ഞ തവണ തോറ്റ രണ്ട് സീറ്റുകൾ വിജയിക്കണം.ഒപ്പം എൽഡിഎഫുമായി ചർച്ച ചെയ്ത് പാർട്ടിയുടെ ശേഷി ഉയരുന്നത് അനുസരിച്ച് കൂടുതൽ സീറ്റുകളും പ്രതീക്ഷിക്കുന്നുവെന്നും ശരത് പവാർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം മുമ്പ് തന്നെ എൻസിപിക്ക് ലോകസഭാ സീറ്റ് നൽകുന്നത് ചർച്ചയായിരുന്നു.ഇത്തവണ ഒരു ലോകസഭാ സീറ്റോ രാജ്യസഭാ സീറ്റോ പാർട്ടി ആവശ്യപ്പെടും
കെവി തോമസും ഞാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോഴത്തെ സന്ദർശനം ഒരു സൗഹൃദ കൂടിക്കാഴ്ചയായിരുന്നു.എന്നാൽ കെവി തോമസ് ഞങ്ങളുമായി സഹകരിക്കുന്നതിന് താത്പര്യപ്പെട്ടാൽ പാർട്ടി സ്വാഗതം ചെയ്യും. ഇപ്പോൾ ചർച്ചകൾ നടത്തിട്ടില്ല.പിസി ചാക്കോയും പീതാംബരൻ മാസ്റ്ററും ശശീന്ദ്രനും തോമസും എല്ലാം ഒരു ടീമായാണ് പ്രവർത്തിക്കുന്നത്.അവർ എടുക്കുന്ന തീരുമാനങ്ങളാണ് പ്രധാനമെന്നും ശരത് പവാർ പറഞ്ഞു.