ദില്ലി : ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ (Wheat export ban)ഇളവ് നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെയുള്ള നാല് രരാജ്യങ്ങൾ. ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിലൂടെ വെട്ടിലായത് മറ്റു രാജ്യങ്ങളാണ്. നിലവിൽ ആഗോള വിപണിയിൽ ഗോതമ്പിന് കടുത്ത ക്ഷാമം നേരിടുകയാണ്. പ്രതിസന്ധി രൂക്ഷമായതോടുകൂടിയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് പ്രത്യേക അഭ്യർത്ഥനകൾ ലഭിച്ചത്. മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. പ്രതിസന്ധി രൂക്ഷമായ അവസ്ഥയിൽ ഇന്ത്യയോട് ഗോതമ്പിനായി അഭ്യർത്ഥിച്ചിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ദക്ഷിണ കൊറിയ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങൾഇതോടെ ആഗോള വിപണിയിൽ ഗോതമ്പ് വില ഉയർന്നിരുന്നു. കയറ്റുമതി നിരോധനത്തിന് ശേഷം പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്ത് ഈജിപ്തിന് ഇന്ത്യ 61,500 ദശലക്ഷം ടൺ ഗോതമ്പ് നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.