കൊച്ചി: പി.സി.ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ജോര്‍ജിനെ പിന്തുണയ്ക്കുക വഴി ക്രൈസ്തവരെ സംരക്ഷിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് സംഘപരിവാറിന്റെ ശ്രമം.
രാജ്യത്ത് സംഘപരിവാര്‍ ഏറ്റവുമധികം വേട്ടയാടിയതു ക്രൈസ്തവരെയും മുസ്ലിംകളെയുമാണെന്നും മുഖ്യമന്ത്രി തൃക്കാക്കരയിലെ പ്രചാരണയോഗത്തില്‍ പറഞ്ഞു.‘വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഒരാൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അയാൾ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ സംരക്ഷിക്കുന്നതിലൂടെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നുവെന്നാണ് ബിജെപി പറയുന്നത്.
മതനിരപേക്ഷത ഏറ്റവും ശക്തമായ കേരളത്തിൽ വർഗീയതയ്ക്കു വളം വയ്ക്കുന്ന നിലപാടാണ് ഈ മാന്യന്റെ ഭാഗത്തുനിന്നുണ്ടായത്. അത് ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ഭാഷയായിരുന്നു.’– മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.