തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു. എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി എം. സ്വരാജിന്റെ പരാതിയിലാണ് കേസെടുത്തത്.
സ്റ്റീഫന്‍ ജോണ്‍, ഗീത പി. തോമസ് എന്നിവർക്കെതിരെയാണ് ഐ.ടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താൻ വിഡിയോ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചത്.












