തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കേരളത്തിൽ അടുത്ത 2-3 ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം ഇന്ന് കേരളത്തിൽ എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. എന്നാൽ, അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമാകുന്നത് അനുസരിച്ച് അടുത്ത 2-3 ദിവസത്തിനുള്ളിൽ മണ്‍സൂണ്‍ എത്തിച്ചേരും എന്നാണ് നിലവിലെ വിലയിരുത്തൽ. അറബിക്കടലിൽ ലക്ഷദ്വീപിന്റെ സമീപത്തേ കുറച്ചുകൂടി ഭാഗങ്ങളിലേക്ക് കൂടി കാലവർഷം വ്യാപിച്ചിട്ടുണ്ട്. കാലവർഷം കേരളത്തിൽ എത്തിയാലും ആദ്യ ദിവസങ്ങളിൽ അതിശക്തവും വ്യാപകവുമായ മഴയ്ക്ക് സാധ്യത കുറവാണ്.