കുവൈത്ത് സിറ്റി: കുവൈത്തില്‍ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ് ജൂണ്‍ എട്ടിന് അഡ്‍മിനിസ്‍ട്രേറ്റീവ് കോടതി പരിഗണിക്കും. ഇസ്ലാമിക, ശരീഅത്ത് തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചും കുവൈത്തിലെ പരമ്പരാഗത സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആരോപിച്ചാണ് കേസെന്ന് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
നെറ്റ്ഫ്ലിക്സിലൂടെ സംപ്രേക്ഷണം ചെയ്‍ത ‘ഫ്രെണ്‍ഡ്‍സ് ആന്റ് മൈ ഡിയറസ്റ്റ്’ എന്ന ചിത്രത്തെച്ചൊല്ലിയാണ് വിവാദങ്ങളുണ്ടായത്. ചിത്രത്തെച്ചൊല്ലി കുവൈത്തിലെ സ്വദേശികള്‍ക്കിടയില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉടലെടുത്തിരുന്നു. സദാചാര നിയമ ലംഘനങ്ങള്‍ക്ക് ചിത്രം ആഹ്വാനം ചെയ്യുന്നുവെന്നായിരുന്നു പ്രധാന ആരോപണം. തുടര്‍ന്നാണ് നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നത്.