തിരുവനന്തപുരം: രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുമ്പോഴും വനിതകള്‍ക്ക് രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യമാണുള്ളത് . വനിത സംവരണ ബില്‍ 1996 ല്‍ കൊണ്ടുവന്നെങ്കിലും കാല്‍ നൂറ്റാണ്ട് കഴിയുമ്പോഴും അത് പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും, രാഷട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കണമെന്ന് വനിത സാമാജീകരുടെ ആദ്യ ദേശീയ സമ്മളനം പ്രമേയം പാസാക്കി . തിരുവനന്തപുരത്ത് മെയ് 26,27 തീയതികളിലാണ് സമ്മളനം നടന്നത്.നിയമസഭകളിലും ലോക് സഭയിലും 33 ശതമാനം സംവരണം വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളുടെ പ്രചാരം കൂടിയതോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മറ്റൊരു തലത്തിലേക്ക് നീങ്ങിയിട്ടുണ്ട്. രാശ്ട്രീയ നേതൃത്തിലുള്ള വനിതകള്‍ക്കും വനിതാ സാമാജികര്‍ക്കും സമൂഹ മാധ്യമങ്ങളിലെ ആക്രമണങ്ങളില്‍ നിന്ന് രക്ഷയില്ല. ഇത് പ്രതിരോധിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും വനിതാ സാമാജികരുടെ സമ്മേളനം ആവശ്യപ്പെട്ടു