പൂനെ : പൂനെ ജില്ലയിലെ ചകാന് സമീപമുള്ള ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. നാല് പേര് ചേര്‍ന്നാണ് നാഗേഷ് കരാലെ എന്ന ഗുസ്തി താരത്തെ കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ കരാലെ എത്തിയിരുന്നു. മീറ്റിംഗില്‍ നിന്ന് മടങ്ങുമ്പോള്‍, നാല് പേര് അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിര്‍ത്തു. വെടിയേറ്റ നാഗേഷ് തല്‍ക്ഷണം മരിച്ചു. പൊലീസിന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച് മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍. സംഭവത്തില്‍ അജ്ഞാതരായ നാല് പ്രതികള്‍ക്കെതിരെ ചക്കന്‍ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.