കൊച്ചി : തൃക്കാക്കരയിലെ ഇടതുസ്ഥാനാർഥി ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്. വിഷയത്തെ അപലപിക്കാൻ പോലും യുഡിഎഫ് നേതാക്കൾ തയാറായില്ലെന്ന് രാജീവ് കുറ്റപ്പെടുത്തി. വീഡിയോ പ്രചരിപ്പിച്ചത് നിസ്സാരവത്കരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകുന്നത് മോശം സന്ദേശമാണ്. ജനങ്ങൾ യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം മനസ്സിലാക്കുമെന്നും രാജീവ് പറഞ്ഞു.
യുഡിഎഫ് അനുകൂലികൾക്ക് പോലും അംഗീകരിക്കാനാവാത്ത പ്രചരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമർശിച്ചു. വ്യാജ വീഡിയോ പ്രചാരണം ഹീനമായ പ്രവർത്തിയാണ്. വിഷയത്തിൽ യുഡിഎഫ് അനുകൂലികൾ പോലും ഇടതിനോടൊപ്പം നിൽക്കുമെന്നും രാജീവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇടതുപക്ഷം ഒരിക്കൽ പോലും വ്യക്തിഹത്യയിലേക്ക് കടന്നിട്ടില്ല. വികസനം മാത്രമാണ് ചർച്ച ചെയ്തതെന്നും പി രാജീവ് കൂട്ടിച്ചേർത്തു.