തിരുവനന്തപുരം : നീണ്ട ഇടവേളക്ക് ശേഷം കേരള ലോട്ടറി വകുപ്പ് പുനഃരാരംഭിച്ച ഫിഫ്റ്റി – ഫിഫ്റ്റി ഭാഗ്യക്കുറിയുടെ വിൽപ്പനയിൽ വൻ പുരോഗതി. അറുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 56 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നാളെയാണ് . ഫിഫ്റ്റി- ഫിഫ്റ്റി ടിക്കറ്റ് ഇന്ന് കൂടി ലോട്ടറി ഓഫീസുകളിൽ നിന്നും ഏജൻസികൾക്ക് ലഭ്യമാകും.
50 രൂപയാണ് ടിക്കറ്റ് വില. 1കോടി രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.