തിരുവനന്തപുരം : പൊതുവിതരണ രംഗത്തെ ഇടപെടലാണ് സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ച് നിർത്തിയതെന്ന് ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആര്‍ അനില്‍ അവകാശപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം അയൽ സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് കേരളത്തിൽ വിലക്കയറ്റമുണ്ടാക്കുന്നത് .കേരളത്തിലെ 500 ഓളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കൃത്രിമ വിലക്കയറ്റം സംസ്ഥാനത്തില്ല. കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല. ചുരുക്കം ചില ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയത്. ജയ അരി റേഷൻ കടകൾ വഴി വിതരണത്തിനെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.എഫ്സിഐ ഗോഡൗണുകളിൽ അരി എത്തി, 60 ശതമാനം റേഷൻ കടകളിലും അരി വിതരണത്തിന് എത്തും.