തൃക്കാക്കര : ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപി സജീവമായി രംഗത്തെത്തി. പ്രചരണത്തിന്റെ ഇടവേളയില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി നയം വ്യക്തമാക്കി. ‘കുഴപ്പമുള്ള ചോദ്യമാണെങ്കില്‍ മുഖ്യമന്ത്രിയെപ്പോലെ ഒന്നും മിണ്ടാതെ പോകും. അത് ഞാന്‍ പാഠമാക്കി വച്ചിട്ടുണ്ട്.
സുരേഷ്ഗോപി പറഞ്ഞത്
തൃക്കാക്കരയില്‍ ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കും. അവര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്.ഒരുപാട് പ്രതിവിധി ചെയ്യാനുണ്ട്.പിടിയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല.ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടത്
കെ റെയിൽ നടപ്പാകില്ല. ജനങ്ങളുടെ നിലവിളിയാണ് ഉയർന്ന് കേൾക്കുന്നത്. ലോകം മാറിയതും. ഇന്ത്യ മാറിയതും പലരും അറിയുന്നില്ല. കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമിയെക്കുറിച്ചൊക്കെ ചിലര്‍ പറഞ്ഞു. ഞാന്‍ നേരത്തേ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു, ക്രൈസ്തവ സഭകളുടെ കോണ്‍ക്ളേവ് ദില്ലിയില്‍ നടക്കും. ഒരു മുഖ്യമന്ത്രി വിചാരിച്ചാലും അത് തടയാന്‍ കഴിയില്ല.പിസി ജോര്‍ജിന്റെ കേസിലെ തുടര്‍ നടപടികള്‍ കോടതി തീരുമാനിക്കും. വിദ്വേഷ പ്രസംഗങ്ങളിലെ മറ്റ് അറസ്റ്റുകളെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം മറുപടി പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു