കാണ്‍പൂര്‍ : കാണ്‍പൂരിലെ പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പിന്റെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിന്റെയും (ഡിജിജിഐ) സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡില്‍ 150 കോടി രൂപ പിടിച്ചെടുത്തു. വ്യാപാരിയായ പീയുഷ് ജെയിനിന്റെ വീട്ടിലാണ് സംഘം പരിശോധന നടത്തുന്നത്. റെയ്ഡില്‍ 2 അലമാരയിലും മറ്റുമായി ഒളിപ്പിച്ച നോട്ടുകള്‍ കണ്ടെടുത്തു. പിടിച്ചെടുത്ത നോട്ടുകളുടെ മൂല്യ നിര്‍ണയം തുടരുകയാണ്. ആദ്യം പണം സ്വമേധയാ എണ്ണാന്‍ തുടങ്ങിയെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം പണത്തിന്റെ ബാഹുല്യം കാരണം നോട്ടെണ്ണല്‍ യന്ത്രം കൊണ്ടുവരേണ്ടി വന്നു.
ഇതുവരെ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ആറ് അലമാര നിറയെ നോട്ടുകളാണ് പിയൂഷ് ജെയിനിന്റെ വീട്ടില്‍ നിന്ന് പുറത്തെടുത്തത്. സംഭവസ്ഥലത്ത് പി.എ.സി വിളിച്ചിട്ടുണ്ട്. പെര്‍ഫ്യൂം വ്യാപാരത്തിന് പേരുകേട്ട കാണ്‍പൂരിലെ ഇട്ടര്‍വാലി ഗലിയിലാണ് പിയൂഷ് ജെയിന്‍ വ്യാപാരം നടത്തുന്നത്. കന്നൗജ്, കാണ്‍പുരണ്ട് മുംബൈ എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് ഓഫീസുകളുണ്ട്. ജെയിന്‍ ബിസിനസ് നടത്തുന്ന 40 ഓളം കമ്പനികളെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.