• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാമ്പുകളെ അറിയാൻ ‘സർപ്പ’ മൊബൈൽ ആപ്ലിക്കേഷൻ

by Web Desk 04 - News Kerala 24
May 29, 2022 : 8:23 pm
in Kerala, News
Reading Time: 1 min read
0
A A
0
പാമ്പുകളെ അറിയാൻ ‘സർപ്പ’ മൊബൈൽ ആപ്ലിക്കേഷൻ

കോഴിക്കോട്: രാജ്യത്ത് ആദ്യമായി പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വനംവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ‘സർപ്പ’ മൊബൈൽ ആപ്ലിക്കേഷൻ. പാമ്പുകളുമായി ബന്ധപ്പെട്ട ഒട്ടു മിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് സർപ്പ ആപ്പ്.

വളരെ ലളിതമായ പ്രവർത്തനരീതിയാണ് ഈ ആപ്പിന്റേത്.

ഒരു പാമ്പിനെ അപകടകരമായ നിലയിൽ കണ്ടാൽ ആ പാമ്പിന്റേയോ കണ്ട സ്ഥലത്തിന്റേയോ ഫോട്ടോ എടുത്ത് സർപ്പയിൽ അപ് ലോഡ് ചെയ്യണം. സന്ദേശം അയച്ച സ്ഥലത്തിന്റെ ലൊക്കേഷൻ ജി.പി.എസ് മുഖേന കണ്ടെത്തി സമീപത്തുള്ള റെസ്‌ക്യൂവർ സംഭവസ്ഥലത്തെത്തും.വനംവകുപ്പ് പരിശീലനം നൽകിയിട്ടുള്ള എല്ലാ അംഗീകൃത റെസ്‌ക്യൂവർമാരുടെയും മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ ആപ്പിലുണ്ട്. പാമ്പുകളെ പിടികൂടിയതു മുതൽ വിട്ടയച്ചതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ രജിസ്റ്റർ ചെയ്യാം.ഓരോ ജില്ലകളിൽ നിന്നും പിടികൂടുകയും സുരക്ഷിതമായി വിട്ടയ്ക്കുകയും ചെയ്തിട്ടുള്ള പാമ്പുകളുടെ ഇനം തിരിച്ചുള്ള കണക്കുകളും സർപ്പയിൽ ലഭ്യമാണ്. ഇത് സംസ്ഥാനത്ത് കണ്ടുവരുന്ന പാമ്പുകളുടെ ഇനം, തരം തിരിച്ചുള്ള കണക്കുശേഖരണത്തിനും പഠനത്തിനും പാമ്പുകൾ മുഖേനയുണ്ടാകുന്ന അപായങ്ങൾക്കെതിരെ ഫലപ്രദമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സഹായകമാണ്.

പാമ്പിൻ വിഷത്തിന് പ്രതിവിഷ ചികിത്സാരംഗത്ത് സജീവമായ ഗവേഷകർക്ക് അനിവാര്യമായ പല നിർണായക വിവരങ്ങളും സർപ്പയിലെ ഡാറ്റാ അനാലിസിസിൽ നിന്നും ലഭിക്കും. ജനവാസ മേഖലകളിൽ കാണപ്പെടുന്ന പാമ്പുകളിൽ വിഷമില്ലാത്തത്, വിഷമുള്ളത്, സവിശേഷതകൾ തുടങ്ങി പാമ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞൊടിയിടയിൽ സർപ്പയിൽ ലഭിക്കും. ഇത് പാമ്പുകളെ കുറിച്ചുള്ള അനാവശ്യ ഭീതി ഒഴിവാക്കാൻ സഹായകരമാണ്. സർപ്പ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം.സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയിലാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകുന്നത്. നിരവധി ആളുകളാണ് പാമ്പുകളെയും സർപ്പ ആപ്ലിക്കേഷനെയും കുറിച്ച് കൂടുതൽ വിവരങ്ങളറിയാനായി വനംവകുപ്പിന്റെ സ്റ്റാളിൽ എത്തുന്നത്. ആപ്ലിക്കേഷന്റെ ഉപയോഗത്തെയും പാമ്പുകളെയും പാമ്പുപിടിത്തത്തെയും കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് സ്റ്റാളിൽ പരിശീലനം ലഭിത്തവർ വിശദീകരണം നൽകുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആധാർ കാർഡ് വിവരങ്ങൾ കൈമാറരുതെന്ന മുന്നറിയിപ്പ് കേന്ദ്രം വിഴുങ്ങി: ‘സാധാരണ മുൻകരുതൽ മതി’

Next Post

പേവിഷബാധ : പ്രതിരോധം പ്രധാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പേവിഷബാധ : പ്രതിരോധം പ്രധാനം

പേവിഷബാധ : പ്രതിരോധം പ്രധാനം

രാജ്യസഭാ തെരഞ്ഞെടുപ്പ്: 16 സ്ഥാനാ‍ര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി, കണ്ണന്താനത്തിൻ്റെ പേരില്ല

രാജ്യസഭാ തെരഞ്ഞെടുപ്പ്: 16 സ്ഥാനാ‍ര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി, കണ്ണന്താനത്തിൻ്റെ പേരില്ല

കശ്മീരിൽ ഗ്രനേഡുകളും ബോംബുകളുമായെത്തിയ പാക് ഡ്രോൺ വെടിവെച്ചിട്ടു

കശ്മീരിൽ ഗ്രനേഡുകളും ബോംബുകളുമായെത്തിയ പാക് ഡ്രോൺ വെടിവെച്ചിട്ടു

ഒരൊറ്റ ഫോൺകോളിലൂടെ വാട്സ്ആപ്പ് ഹാക്ക് ചെയ്യും; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ

ഒരൊറ്റ ഫോൺകോളിലൂടെ വാട്സ്ആപ്പ് ഹാക്ക് ചെയ്യും; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ

കുപ്രസിദ്ധ കുറ്റവാളി ഹെൽമറ്റ് മനുവിനെ കാപ്പ ചുമത്തി നാടുകടത്തി

കുപ്രസിദ്ധ കുറ്റവാളി ഹെൽമറ്റ് മനുവിനെ കാപ്പ ചുമത്തി നാടുകടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021