തൃശൂർ : ഗുരുവായൂരിലെ വൻ സ്വർണ്ണക്കവർച്ച കേസിലെ പ്രതി പിടിയിൽ ആയി. മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. പിടിയിലായത് തമിഴ്നാട് സ്വദേശിയായ മോഷ്ടാവാണെന്ന് പോലീസ് പറയുന്നു. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയെന്ന് പോലീസ് അറിയിച്ചു. മോഷണം നടന്നത് കോട്ടപ്പടി കൊരഞ്ഞിയൂരിൽ ബാലൻ്റെ വീട്ടിൽ ആയിരുന്നു