തിരുവനന്തപുരം : അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിന്റെ മുഴുവൻ പ്രദേശങ്ങളിലേക്കും എത്തിച്ചേരും.
സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം കേരളത്തിൽ മൂന്നു ദിവസം മുൻപേ എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 27ന് എത്തിയേക്കും എന്നായിരുന്നു ആദ്യ പ്രവചനം. കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണു ജൂൺ ഒന്നിനു മുൻപ് കാലവർഷം എത്തുന്നത്. 2017, 2018 വർഷങ്ങളിലുമായിരുന്നു മുൻപു നേരത്തേ എത്തിയത്.