കൊച്ചി : തൃക്കാക്കരയില്‍ യുഡിഎഫിന്റെ ആത്മവിശ്വാസം കൂടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പി.ടി.തോമസിനേക്കാൾ കൂടുതല്‍ ഭൂരിപക്ഷം ഉമ തോമസിനു ലഭിക്കുമെന്നാണ് പ്രതീക്ഷ. കള്ളവോട്ടിനുളള സിപിഎം ശ്രമം എല്ലാ ശക്തിയുമെടുത്ത് തടയും.അടിയൊഴുക്ക് ഉണ്ടാകുമെന്നത് ഇടതുമുന്നണിയുടെ സ്വപ്നമാണ്. സ്വപ്നം ആർക്കും കാണാനാകുമല്ലോ എന്നും സതീശൻ പറഞ്ഞു.