കൊച്ചി: തൃക്കാക്കരയിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ഒരാൾ പിടിക്കപ്പെട്ട സാഹചര്യത്തിൽ സിപിഎമ്മിനെയും എം സ്വരാജിനെയും കടന്നാക്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാർഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും നാണമില്ലേ എന്നാണ് എം സ്വരാജിനോട് രാഹുൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും കരമടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്തൂ എന്നും രാഹുൽ കുറിച്ചു.