• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൗണ്ടറില്‍ എത്താൻ വൈകിയതിന് വിമാനത്തില്‍ കയറ്റിയില്ല; യാത്ര മുടങ്ങി, എയർ ഇന്ത്യക്കെതിരെ മലയാളി യാത്രക്കാർ

by Web Desk 04 - News Kerala 24
May 31, 2022 : 9:19 pm
in News, World
Reading Time: 1 min read
0
A A
0
കൗണ്ടറില്‍ എത്താൻ വൈകിയതിന് വിമാനത്തില്‍ കയറ്റിയില്ല; യാത്ര മുടങ്ങി, എയർ ഇന്ത്യക്കെതിരെ മലയാളി യാത്രക്കാർ

ദില്ലി: എയർ ഇന്ത്യക്കെതിരെ പരാതിയുമായി മലയാളി യാത്രക്കാർ. യാത്രയ്ക്ക് അനുമതി നിഷേധിച്ചതായാണ് പരാതി. 22 യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ദില്ലിയില്‍ നിന്ന് കോഴിക്കോടേക്ക് രാവിലെ പുറപ്പെട്ട വിമാനത്തില്‍ യാത്രക്ക് അവസരം നല്‍കിയില്ലെന്നാണ് പരാതി. പകരം സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും യാത്രക്കാര്‍ പറയുന്നു. വെബ് ചെക്ക് ഇന്‍ സംവിധാനം തകരാറിലായതിനാല്‍ പലരും വിമാനത്താവളത്തിലെത്തിയാണ് ചെക്ക് ഇന്‍ ചെയ്തത്. എന്നാല്‍, കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയെന്ന കാരണം പറഞ്ഞ് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

ഇതേ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധിച്ചു. അതേസമയം സംഭവത്തോട് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.

ഈ വിമാനം വെള്ളിയാഴ്ച രാത്രി 8.30നാണ് പുറപ്പെട്ടത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 583 വിമാനമാണ് അനിശ്ചിതമായി വൈകിയത്. ഗര്‍ഭിണികളും പ്രായമായവരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഇതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു ആദ്യം വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍, സമയം 11.40ലേക്ക് മാറ്റിയതായി ഒരു ദിവസം മുമ്പ് മെസേജ് വന്നു. ഇതനുസരിച്ച് വൈകുന്നേരം ഏഴ് മണി മുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി.

വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സമയം പുലര്‍ച്ചെ മൂന്ന് മണിയാക്കി എന്ന് മെസേജ് വരുന്നത്. എന്നാല്‍ വിമാനം വീണ്ടും വൈകിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നീട് വെള്ളിയാഴ്ച 8.30ഓടെ വിമാനം പുറപ്പെടുകയായിരുന്നു. അത്യാവശ്യമായി നാട്ടില്‍ എത്തേണ്ടവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിമാനം വൈകിയതോടെ ഏറെ ദുരിതത്തിലായി. വിമാനം വൈകാന്‍ കാരണം സാങ്കേതിക പ്രശ്നം ആണെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് ഇവര്‍ വ്യക്തമാക്കിയില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുരങ്ങുപനി ; ക്വാറന്‍റീനും ഐസൊലേഷനും ഏര്‍പ്പെടുത്തി യുഎഇ

Next Post

ഗുരുവായൂരിലെ ഥാർ: പുനർലേലം ആറിന്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഗുരുവായൂരിലെ ഥാർ: പുനർലേലം ആറിന്

ഗുരുവായൂരിലെ ഥാർ: പുനർലേലം ആറിന്

മനോദൗർബല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസ് ​: സഹോദരങ്ങളടക്കം നാലുപേർ അറസ്റ്റിൽ

മനോദൗർബല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസ് ​: സഹോദരങ്ങളടക്കം നാലുപേർ അറസ്റ്റിൽ

ഭക്ഷ്യ വിഷബാധ : തൃശ്ശൂരിൽ അഞ്ച് പേർ ചികിത്സയിൽ

ഭക്ഷ്യ വിഷബാധ : തൃശ്ശൂരിൽ അഞ്ച് പേർ ചികിത്സയിൽ

സൗദിയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണവും 667 കേസുകളും

സൗദിയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണവും 667 കേസുകളും

‘വെല്ലുവിളികളെ അവസരങ്ങളായി കാണും’; പ്രധാനമന്ത്രിയെ ലോകം ആദരവോടെ നോക്കിക്കാണുന്നുവെന്ന് വി മുരളീധരൻ

'വെല്ലുവിളികളെ അവസരങ്ങളായി കാണും'; പ്രധാനമന്ത്രിയെ ലോകം ആദരവോടെ നോക്കിക്കാണുന്നുവെന്ന് വി മുരളീധരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021