• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 25, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വെല്ലുവിളികളെ അവസരങ്ങളായി കാണും’; പ്രധാനമന്ത്രിയെ ലോകം ആദരവോടെ നോക്കിക്കാണുന്നുവെന്ന് വി മുരളീധരൻ

by Web Desk 04 - News Kerala 24
May 31, 2022 : 10:16 pm
0
A A
0
‘വെല്ലുവിളികളെ അവസരങ്ങളായി കാണും’; പ്രധാനമന്ത്രിയെ ലോകം ആദരവോടെ നോക്കിക്കാണുന്നുവെന്ന് വി മുരളീധരൻ

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്തും വിളനാശത്തിലുമെല്ലാം കര്‍ഷകന്‍ പട്ടിണിയാവാതിരിക്കാന്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഏറെ ഗുണം ചെയ്തുവെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക സമ്പദ്‍വ്യവസ്ഥയ്ക്ക് വലിയ ഊന്നലാണ് ഈ എട്ടുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ഏകദേശം 11 കോടി ചെറുകിട കര്‍ഷകർക്കായി 1.45 ലക്ഷം കോടി രൂപ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിപദ്ധതിക്ക് കീഴില്‍ നല്‍കിയിരിക്കുന്നു. കാര്‍ഷിക ബജറ്റ് പലമടങ്ങ് വര്‍ധിച്ചു. കാര്‍ഷിക വായ്പയും രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു. കൃഷിയെ ആധുനികവും കാര്യക്ഷമവുമാക്കുന്നതിന് നൂതന ആശയങ്ങള്‍ ഓരോ വര്‍ഷവും സർക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.

കര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുന്ന മുന്നേറ്റമാണ് ദ്രവരൂപത്തിലുള്ള നാനോ യൂറിയ നിര്‍മ്മാണം വ്യാവസായികമായി ഉത്പാദിപ്പിക്കുന്നതിലൂടെ തുടക്കം കുറിച്ചത്. കൊവിഡ് കാലത്ത് 80 കോടി ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായെത്തിക്കാന്‍ കേന്ദ്ര സർക്കാരിനായി. വെല്ലുവിളികളെ അവസരങ്ങളായി കാണുന്നതാണ് പ്രധാനമന്ത്രിയുടെ ശൈലി. മഹാമാരി തീര്‍ത്ത ഒറ്റപ്പെടുത്തലില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന വലിയ ആശയം ഉടലെടുക്കുന്നത് അങ്ങനെയാണ്.

അര്‍പ്പണമനോഭാവവും സേവനസന്നദ്ധതയും കഠിനാധ്വാനവും നിസ്വാര്‍ഥമായ രാജ്യസ്നേഹവുമാണ് നരേന്ദ്ര മോദി എന്ന നേതാവിന്റെ ശക്തിശിലകള്‍. സാമ്പത്തിക പുരോഗതി, ഒപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം എന്നീ രണ്ട് കാര്യങ്ങളിലൂന്നിയാണ് കേന്ദ്ര സർക്കാരിന്റെ പ്രവര്‍ത്തനം. ഗവേഷണം ജനക്ഷേമത്തിന് ആക്കി മാറ്റാനായി. ഗവേഷക സ്ഥാപനങ്ങള്‍ ജനതാത്പര്യവും ജനങ്ങളുടെ ആവശ്യങ്ങളും നിറവേറ്റുന്നവയാക്കി മാറ്റി. ശുചിത്വ ഭാരത് മിഷന്‍ ശൗചാലയം നിര്‍മ്മിക്കുന്നത് എന്ന തരത്തിലാണ് എല്ലാവരും കാണുന്നത്.

എന്നാല്‍ അടുത്ത കാലത്ത് നടത്തിയ പഠനത്തത്തില്‍ വ്യക്തമായത് പദ്ധതി നടപ്പിലാക്കിയ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമങ്ങള്‍ 22 ശതമാനം കുറഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. ബലാത്സം​ഗം, മാനഭംഗകേസുകളില്‍ 14 ശതമാനവും കുറവ് വന്നു. ഇന്ത്യയുടെ വിദേശനയം സമഗ്രമായി അഴിച്ചുപണിത എട്ട് വര്‍ഷങ്ങളാണ് പൂര്‍ത്തിയാകുന്നത്. ദേശീയതാല്‍പര്യം മാത്രമായി വിദേശനയത്തിന്റെ കാതല്‍. ആരോടും അങ്ങോട്ടു പോയി പ്രശ്നമുണ്ടാക്കാന്‍ നമ്മള്‍ പോവില്ല. പക്ഷേ ഇങ്ങോട്ട് വന്നാല്‍ കര്‍ശനമായ മറുപടി.

ഇതാണ് അതിര്‍ത്തിയില്‍ നമ്മുടെ നയം. ഇന്ത്യയെന്ന രാജ്യത്തെയും അതിന്റെ പ്രധാനമന്ത്രിയെയും ലോകം ആദരവോടെ നോക്കിക്കാണുന്നത് നമ്മുടെ നയം മൂലമാണ്. ഒമ്പതാം വര്‍ഷത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി നമ്മെ നയിക്കുകയാണ്. വിമര്‍ശകരും സ്ഥാപിത താല്‍പര്യക്കാരും എത്ര ഇകഴ്ത്താന്‍ ശ്രമിച്ചാലും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലുമുള്ള വിശ്വാസം ചോര്‍ന്നു പോവുകയില്ലെന്നും മുരളീധരന്‍ പറഞ്ഞു. മോദി സർക്കാരിന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന കൈപുസ്തകത്തിന്റെ പ്രകാശനവും കേന്ദ്ര സഹമന്ത്രി നിര്‍വ്വഹിച്ചു. പ്രധാനമന്ത്രിയും ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തിന്റെ തത്സമയ സംപ്രേഷണവും അദ്ദേഹം വീക്ഷിച്ചു. വിവിധ കാര്‍ഷിക മേഖലകളില്‍ വിജയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണവും 667 കേസുകളും

Next Post

ഇരുവഞ്ഞിപ്പുഴയിൽനിന്ന് വയോധികയുടെ മൃതദേഹം കണ്ടെത്തി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇരുവഞ്ഞിപ്പുഴയിൽനിന്ന് വയോധികയുടെ മൃതദേഹം കണ്ടെത്തി

ഇരുവഞ്ഞിപ്പുഴയിൽനിന്ന് വയോധികയുടെ മൃതദേഹം കണ്ടെത്തി

നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

അസമിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് ജീവപര്യന്തം തടവ്

അസമിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് ജീവപര്യന്തം തടവ്

പ്രമുഖ ഗായകൻ കെ കെ അന്തരിച്ചു

പ്രമുഖ ഗായകൻ കെ കെ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In