അബുദാബി : യുഎഇയില്‍ 2022 ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം രാത്രി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന്റെ വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മാസം 3.55 ദിര്‍ഹമായിരുന്ന സ്‍പെഷ്യല്‍ 95 പെട്രോളിന് ജൂണ്‍ മാസത്തില്‍ 4.03 ദിര്‍ഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 3.96 ദിര്‍ഹമായിരിക്കും ഈ മാസത്തെ വില. മെയ് മാസത്തില്‍ ഇത് 3.48 ദിര്‍ഹമായിരുന്നു. ഡീസല്‍ വിലയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ 4.08 ദിര്‍ഹമായിരുന്ന ഡീസല്‍ വില 4.14 ദിര്‍ഹമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.