കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണ്. തത്വത്തില്‍ അനുമതി നല്‍കിയത് വിശദ പദ്ധതിരേഖ സമര്‍പ്പിക്കാനാണ്. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹര്‍ജികളില്‍ കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കി.