ദില്ലി : ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ പ്രതീക്ഷയോടെ ക്രിസ്മസ് ആഘോഷിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മിപ്പിച്ചു. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍. സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നല്‍ നല്‍കിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും ഓര്‍ക്കണം. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ – പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ദിനത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ആരാധനാലയങ്ങള്‍ തുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഹരിയാനയിലും ഡല്‍ഹിയിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലായി 2300ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി.