കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഫേസ്ബുക്ക് കുറിപ്പിലാണ് ശശി തരൂർ അഭിനന്ദിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അന്തിമഫലം പുറത്തുവരുമ്പോൾ ഉമാ തോമസ് തകർപ്പൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. ഭൂരിപക്ഷം ഇതിനകം 15,000 കവിഞ്ഞു. അവർക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളത്തിനും അഭിനന്ദനങ്ങൾ!. ശശി തരൂർ കുറിച്ചു.
 
			
















 
                

