• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്യാപ്റ്റൻ നിലംപരിശായെന്ന് കെ.സുധാകരൻ ; പ്രതിഫലിച്ചത് സിൽവർ ലൈനിനെതിരായ ജനവികാരം

by Web Desk 06 - News Kerala 24
June 3, 2022 : 1:28 pm
in Kerala, News
Reading Time: 1 min read
0
A A
0
കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

കണ്ണൂർ : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് തൃക്കാക്കരയിൽ കണ്ടത്. ഈ തെരഞ്ഞെടുപ്പ് സർക്കാരിന്റെ നിലനിൽപിന് മേൽ ചോദ്യചിഹ്നമാണ്. കോടിയേരി പറഞ്ഞു, മുഹമ്മദ് റിയാസ് പറഞ്ഞു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന്. ജനം വിലയിരുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. കോടിയേരിയും റിയാസും പറഞ്ഞതിനോട് എൽഡിഎഫ് യോജിക്കുന്നുണ്ടെങ്കിൽ സർക്കാർ ഒന്നാകെ രാജി വയ്ക്കണം.

കേരളത്തിന്റെ ജനവികാരമാണ് തൃക്കാക്കരയിൽ ഉണ്ടായത്. ഈ നാട്ടിൽ സിൽവർ ലൈൻ എന്നതിന്റെ പ്രഖ്യാപനമാണ് എറണാകുളത്ത് പ്രതിഫലിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു. സിൽവർ ലൈനിന്റെ പേരിൽ അമ്മമാരെ നോവിച്ചു, കൊച്ചുകുട്ടികളെ വലിച്ചിഴച്ചു, അത് ജനം മറക്കില്ല. അതാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്. ഇത് ഉൾക്കൊണ്ട് തെറ്റ് തിരുത്തണം. ഇനിയെങ്കിലും തെറ്റ് തിരുത്തി മുന്നോട്ടുപോകണം. സർക്കാർ മുന്നോട്ടുവയ്ക്കുന്ന വികസനമല്ല ജനം ആഗ്രഹിക്കുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം എന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്ക്കണം. മുഖ്യമന്ത്രി ഒരു നിയോജക മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ഇതിന് മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പിലും കണ്ടിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പേരിൽ വൻ ധൂർത്താണ് ഇടതുപക്ഷം നടത്തിയത്. എന്നിട്ടാണ് ദയനീയമായി ഒരു റൗണ്ടിൽ പോലും മുന്നിലെത്താനാകാതെ കനത്ത തോൽവി ഏറ്റുവാങ്ങിയിരിക്കുന്നത്. ദുർബലമായ ഒരു മുന്നണിയുടെ നേതാവായി പിണറായി വിജയൻ മാറുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ ജനഹിതത്തോട് മുഖ്യമന്ത്രിയും മുന്നണിയും പ്രതികരിക്കണം. ആ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കേരളം. തൃക്കാക്കരയിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു. കണ്ണൂരിൽ നിന്ന് ഇതിനായി ആളുകൾ പോയിട്ടുണ്ട്.  കള്ളവോട്ട് ചെയ്തിട്ടും ഇതാണ് തെരഞ്ഞെടുപ്പ് ഫലമെങ്കിൽ അതില്ലായിരുന്നുവെങ്കിൽ സിപിഎമ്മിന്റ നില എന്താകുമായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് ചോദിച്ചു.

കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് ഇനി കേരളം കാണാൻ പോകുകയാണ്. നാടിന്റെ നാനാഭാഗത്ത് നിന്ന് തൃക്കാക്കരയിലേക്ക് കോൺഗ്രസ് പ്രവർത്തകരെത്തി. നേതാക്കൾ വീടുകൾ തോറും കയറി വോട്ട് ഉറപ്പാക്കി. കോൺഗ്രസിന്റെ ഒരു പുതിയ ശൈലിയാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു. ഇതാണ് കോൺഗ്രസിന്റെ മുഖം. ഈ കോൺഗ്രസാണ് വരാൻ പോകുന്ന തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

Next Post

ശക്തമായ സഹതാപ തരംഗം ; സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണനത്തിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

ശക്തമായ സഹതാപ തരംഗം ; സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണനത്തിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

തൃക്കാക്കര ജനത അംഗീകരിക്കും ; വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷ പങ്കുവെച്ച് ഉമാ തോമസ്

ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിക്കുള്ള മറുപടി, തൃക്കാക്കരയിലെ വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു : ഉമാ തോമസ്

അധ്യ‌ക്ഷനായി രാ​ഹുൽ തിരിച്ചെത്തണം ; ആവശ്യവുമായി കേരള എംപിമാർ

നാഷണൽ ഹെറാൾഡ് കേസ് ; രാഹുൽ ഗാന്ധി വിദേശത്ത്, ചോദ്യം ചെയ്യാൻ പുതിയ തീയതി, നോട്ടീസ് അയച്ച് ഇഡി

ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കി തമിഴ്‌നാട്

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു ; ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 4041 പേർക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

കശ്മീരിലെ കൊലപാതക പരമ്പര ; ഉന്നതതലയോഗം വിളിച്ച് അമിത് ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021