തിരുവനന്തപുരം: കെ.വി.തോമസ് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. തൃക്കാക്കരയിലേത് പിണറായി വിരുദ്ധ തരംഗമാണ്. സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണം.സാമുദായിക ധ്രുവീകരണം നടത്തി നേട്ടം കൊയ്യാനുള്ള തന്ത്രത്തിന് തിരിച്ചടിയേറ്റു. യുഡിഎഫ് നടത്തിയത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയപോരാട്ടമെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു