• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മത്സ്യഫെഡ്: പിൻവാതിൽ വഴി കയറിപ്പറ്റിയത് 342 പേർ

by Web Desk 04 - News Kerala 24
June 3, 2022 : 7:33 pm
0
A A
0
മത്സ്യഫെഡ്: പിൻവാതിൽ വഴി കയറിപ്പറ്റിയത് 342 പേർ

കൊല്ലം : പിഎസ്‌സി വഴി സർക്കാർ ജോലിക്കായി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തവേ, പിണറായി സർക്കാരിന്റെ കാലത്തു കരാർ– ദിവസക്കൂലി നിയമനം എന്ന പേരിൽ മത്സ്യഫെഡിൽ പിൻവാതിൽ നിയമനം നേടിയത് 350 ഓളം പേർ ! നിയമനം നേടിയവരിൽ ഏറെയും സിപിഎം അനുഭാവികളോ നേതാക്കളുടെ നോമിനികളോ വകുപ്പു നിയന്ത്രിച്ചവർ ശുപാർശ ചെയ്തവരോ ആണ്. പ്രമുഖ നേതാക്കളുടെ ബന്ധുക്കളെ വരെ നിയമിച്ചതായാണു വിവരം. കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നശേഷം 2016 ഓഗസ്റ്റ് 15 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 15 വരെ 31 തസ്തികകളിലായി 342 പേർ നിയമനം നേടിയെന്നു വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.

അറുപത്തിരണ്ടായിരത്തിലേറെ രൂപ പ്രതിമാസ ശമ്പളമുള്ള ഡവലപ്മെന്റ് ഓഫിസർ മുതൽ 660 രൂപ ദിവസക്കൂലിയുള്ള ഫിഷ് കട്ടർ (മീൻ വെട്ടുകാർ) തസ്തികയിലേക്കു വരെ നിയമനം നടന്നു. അഡ്മിനിസ്ട്രേറ്റർ, പ്രോജക്ട് ഓഫിസർ, ജൂനിയർ അസിസ്റ്റന്റ്, മാനേജ്മെന്റ് ട്രെയിനി, അക്കൗണ്ട്സ് ഓഫിസർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, സ്റ്റോർ കീപ്പർ, സ്റ്റോർ അസിസ്റ്റന്റ്, കമ്യൂണിറ്റി മോട്ടിവേറ്റർ, ഓപ്പറേറ്റർ, ഓവർസീയർ, ഡെലിവറി ബോയ്, സെയിൽസ്മാൻ, സെയിൽസ് അസിസ്റ്റന്റ്, അന്തിപ്പച്ച ജീവനക്കാർ, ലോക്കൽ അഡ്മിൻ, കോൾ സെന്റർ എക്സിക്യൂട്ടീവ്, ഡിടിപി ഓപ്പറേറ്റർ, ഡ്രൈവർ, സെക്യൂരിറ്റി, സ്വീപ്പർ തുടങ്ങിയ തസ്തികകളിലേക്കാണു കരാർ അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും നിയമനം നടന്നത്.

ഏറ്റവും കൂടുതൽ നിയമനം നടത്തിയത് തിരുവനന്തപുരത്തെ നെറ്റ് ഫാക്ടറിയിലേക്കാണ്. ഇവിടെ വിവിധ തസ്തികകളിൽ ദിവസക്കൂലിക്കാരായി മാത്രം 47 പേരെ നിയമിച്ചു. കൊല്ലം ജില്ലാ ഓഫിസ്, കൊല്ലം ശക്തികുളങ്ങരയിലെ കോമൺ പ്രീ പ്രോസസിങ് സെന്റർ, തിരുവനന്തപുരം ഫ്രഷ് മീൻ സെന്റർ എന്നിവിടങ്ങളിലേക്ക് 32 പേരെ വീതവും നിയമിച്ചു. 7500, 10000, 18000, 22405, 24502, 25905 എന്നിങ്ങനെയാണു കരാർ നിയമനം നേടിയവർക്കുള്ള ശമ്പള നിരക്കുകൾ. ഈ സർക്കാരിന്റെ കാലത്തു മത്സ്യഫെഡിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷവും 27 പേരെ ഓപ്പറേറ്റർമാരായി നിയമിച്ചു. ഇതിൽ കൂടുതൽ നിയമനം നടന്നതു കൊല്ലത്താണ്. മത്സ്യഫെഡിൽ നിലവിൽ ആകെയുള്ള 950 ഓളം ജീവനക്കാരിൽ 158 പേർ ഒഴിച്ചു ബാക്കിയെല്ലാം കരാർ– ദിവസക്കൂലി ജീവനക്കാരാണ്.

പിഎസ്‌സി വഴി നിയമനം വൈകുന്നുവെന്ന പേരിലാണു പിൻവാതിൽ നിയമനം. എന്നാൽ മത്സ്യഫെഡ് ഉൾപ്പെടെയുള്ള അപ്പെക്സ് സൊസൈറ്റികളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്ക് 2020 ഫെബ്രുവരിയിൽ 214 പേരടങ്ങുന്ന മെയിൻ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചെങ്കിലും മത്സ്യഫെഡിലേക്ക് ഒരാളെപ്പോലും നിയമിച്ചില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അക്കൗണ്ട്സ് ഓഫിസർ തസ്തികയിലേക്കു കരാർ നിയമനത്തിന് ഇപ്പോൾ നീക്കം നടക്കുകയും ചെയ്യുന്നു.

അതേസമയം, മത്സ്യഫെഡിന്റെ മീൻ വിൽപനയുമായി ബന്ധപ്പെട്ടു ചില ജീവനക്കാർ നടത്തിയ സാമ്പത്തികത്തട്ടിപ്പ് സഹകരണവകുപ്പ് ഓഡിറ്റിൽ പോലും കണ്ടെത്താനായില്ലെന്നും മത്സ്യഫെഡ് ചെയർമാനും മറ്റ് അധികൃതരും സംശയത്തിന്റെ പേരിൽ നടത്തിയ അന്വേഷണമാണു തട്ടിപ്പ് പുറത്തുകൊണ്ടുവന്നതെന്നും ആണ് മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ഭരണസമിതി അംഗം ജി.രാജാദാസ് എന്നിവരുടെ വിശദീകരണം. സഹകരണ വകുപ്പിനുണ്ടായ ഈ വീഴ്ച വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു.

കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

അന്തിപ്പച്ച ഉൾപ്പെടെയുള്ള മീൻ വിൽപന കേന്ദ്രങ്ങളിൽ നിന്നുള്ള വിറ്റുവരവ് തുകയിൽ ഒരു കോടി രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും. തട്ടിപ്പ് നടന്ന വർഷങ്ങളിൽ ശക്തികുളങ്ങരയിലെ മീൻ സംഭരണ– സംസ്കരണ കേന്ദ്രമായ കോമൺ പ്രീ പ്രോസസിങ് സെന്ററിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു വിശദീകരണം ചോദിക്കാനും മറ്റ് അച്ചടക്ക നടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു. അക്കൗണ്ടുകൾ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കാൻ മറ്റു വകുപ്പുകളിൽ നിന്നുള്ള യോഗ്യരായവരെ ഡപ്യുട്ടേഷനിൽ നിയമിച്ചു പ്രത്യേക ഓഡിറ്റ് ടീം രൂപീകരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിനാശകരമായ വികസന കാഴ്ച്ചപ്പാടുകള്‍ക്കെതിരായ വിജയം: ജി.ദേവരാജന്‍

Next Post

എച്ച്1 എന്‍1 വൈറസ് ബാധിച്ച് വിദ്യാർത്ഥിനിയുടെ മരണം ; കോഴിക്കോട് ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എച്ച്1 എന്‍1 വൈറസ് ബാധിച്ച് വിദ്യാർത്ഥിനിയുടെ മരണം ; കോഴിക്കോട് ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

എച്ച്1 എന്‍1 വൈറസ് ബാധിച്ച് വിദ്യാർത്ഥിനിയുടെ മരണം ; കോഴിക്കോട് ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

പൊലീസിനോട് പറഞ്ഞതെല്ലാം സത്യമോ? ഹേനയുടെ കൊലപാതകത്തിൽ തെളിവ് തേടി ഭർത്താവിനെ സംഭവ സ്ഥലത്തെത്തിച്ചു

പൊലീസിനോട് പറഞ്ഞതെല്ലാം സത്യമോ? ഹേനയുടെ കൊലപാതകത്തിൽ തെളിവ് തേടി ഭർത്താവിനെ സംഭവ സ്ഥലത്തെത്തിച്ചു

പുതിയ വകഭേദങ്ങളില്ല , കൊവിഡിൽ ആശങ്ക വേണ്ടെന്ന് വീണാ ജോര്‍ജ് , മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

പുതിയ വകഭേദങ്ങളില്ല , കൊവിഡിൽ ആശങ്ക വേണ്ടെന്ന് വീണാ ജോര്‍ജ് , മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

സംശയരോഗം, ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

സംശയരോഗം, ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

ചേർത്തലയിലെ യുവതിയുടെ മരണം :  ഭർത്താവിന്‍റെയും ബന്ധുക്കളുടെയും പീഡനമോ കാരണം? മുഖ്യമന്ത്രിക്കടക്കം പരാതി

ചേർത്തലയിലെ യുവതിയുടെ മരണം : ഭർത്താവിന്‍റെയും ബന്ധുക്കളുടെയും പീഡനമോ കാരണം? മുഖ്യമന്ത്രിക്കടക്കം പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In