മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന് നടപടികള്‍ മെയ് മൂന്ന് മുതല്‍ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 11 വരെ ശനിയാഴ്ച വരെ അപേക്ഷിക്കാം. ഒമ്പത് ദിവസത്തേക്ക് രജിസ്ട്രേഷന് ലഭ്യമാകും. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നതിന് 65 വയസ്സിന് താഴെയുള്ള പൗരന്മാരും താമസക്കാരും കൊവിഡ് വാക്സിന് മൂന്നു ഡോസുകള്‍ പൂര്‍ത്തിയാക്കണം.
എല്ലാ തീര്‍ത്ഥാടകരും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്കി.