റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ ഒരു മാസത്തിനിടെ അറസ്റ്റിലായത് 41 പേര്. കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, ചൂഷണം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇത്രയും പേര് പിടിയിലായത്. കണ്ട്രോള് ആന്‍ഡ് ആന്റി കറപ്ഷന്‍ കമ്മീഷന് അതോറിറ്റി (നസഹ) കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
161 പ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ കാലയളവില്‍ അതോറിറ്റിയുടെ മുമ്പില്‍ എത്തിയ നിരവധി ക്രിമിനല്‍, സിവില്‍ കേസുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും പ്രതികള്‍ക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും നസഹ അതോറിറ്റി വ്യക്തമാക്കി. അധികാര ദുർവിനിയോഗങ്ങളെക്കുറിച്ചും അഴിമതികളെക്കുറിച്ചും 980 എന്ന ടോൾ ഫ്രീ നമ്പറിലോ 01144 20057 എന്ന നമ്പറിൽ ഫാക്സ് വഴിയോ അറിയിക്കണമെന്നും നസഹ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.