കൊച്ചി : തൃക്കാക്കരയിൽ എൻഡിഎയ്ക്ക് കെട്ടിവെച്ച കാശ് പോയതിൽ പ്രതികരണവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി. വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കും. ഉമാ തോമസിന് അനുകൂലമായ സഹതാപ തരംഗം ഉണ്ടായതും വോട്ട് ചോർച്ച ഉണ്ടാക്കി എന്ന് അബ്ദുള്ള കുട്ടി പ്രതികരിച്ചു.
എ പ്ളസ് മണ്ഡലമെങ്കിലും സംസ്ഥാനം ആകാംക്ഷയോടെ ശ്രദ്ധിച്ച തൃക്കാക്കര പോരിൽ ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണന്‍ ആയിരുന്നു. കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ പോള്‍ ചെയ്തതിന്‍റെ ആറിലൊന്ന് വോട്ട് ലഭിക്കണം എന്നാണ്. ബിജെപിക്ക് 9.57 ശതമാനം വോട്ട് മാത്രമാണ് ആകെ കിട്ടിയത്. മുൻവർഷത്തെക്കാൾ വോട്ടും വോട്ട് ശതനമാവും കുറഞ്ഞത് കെ സുരേന്ദ്രനെ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. പി സി ജോർജ്ജിനെ കൊണ്ടുവന്നിട്ടും ബിജെപിക്ക് ഒരു നേട്ടവുമുണ്ടാക്കാനായില്ല.