പട്ന : കുമ്രഹാർ പ്രദേശത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ഉദ്ഖനനത്തിൽ 2,000 വർഷം പഴക്കമുള്ള ഇഷ്ടിക ചുമർ അവശിഷ്ടങ്ങൾ കണ്ടെത്തി. കുശാൻ വംശ കാലത്തേതാണു ചുമർ എന്നു കരുതുന്നതായി എഎസ്ഐ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് ഗൗതമി ഭട്ടാചാര്യ പറഞ്ഞു. എഡി 30 മുതൽ എഡി 375 കാലഘട്ടത്തിലായിരുന്നു കുശാൻ വംശ ഭരണകാലം.
മഗധ സാമ്രാജ്യ തലസ്ഥാനമായിരുന്ന പാടലീപുത്രയാണ് പിൽക്കാലത്ത് പട്നയായത്. കുമ്രഹാറിൽ മുൻപു നടത്തിയ ഉദ്ഖനനങ്ങളിൽ മൗര്യ കാലത്തെ റെയിൽവേ സ്റ്റേഷനിൽനിന്ന് 6 കിലോമീറ്റർ കിഴക്കു ഭാഗത്താണു കുമ്രഹാർ. കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി ബിഹാറിൽ എഎസ്ഐ പുനരുദ്ധരിക്കുന്ന 11 കുളങ്ങളിലൊന്നിലാണു പുരാതന ഇഷ്ടിക ചുമർ കണ്ടെത്തിയത്.