ഹൈദരാബാദ് : ഹൈദരാബാദ് കൂട്ടബലാൽസംഗ കേസിൽ നാലാം പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അഞ്ചാം പ്രതി ഇപ്പോഴും ഒളിവിലാണെന്നും പ്രതിയ്ക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരു ചെറുപ്പക്കാരൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രാദേശിക നേതാവിന്റെ മകനാണ്.
മേയ് 28നാണ് അഞ്ചു യുവാക്കൾ ചേർന്ന് പതിനേഴുകാരിയെ കൂട്ടബലാൽസംഗം ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം വാഹനത്തിൽ കയറ്റി ഓരോരുത്തരായി ബലാൽസംഗം ചെയ്യുകയായിരുന്നു. കേസ് അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറണം എന്നാണ് ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നത്. തെലങ്കാന ഗവർണർ തമിഴ്സായി സൗന്ദരരാജൻ സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.