മുംബൈ: നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനായ സലിം ഖാനും എതിരെ വധഭീഷണി. സൽമാൻ ഖാൻ സ്ഥിരമായ നടക്കാൻ പോകുന്ന ബന്ധ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. സൽമാന്റെ സുരക്ഷ ജീവനക്കാരാണ് കത്ത് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സലിം ഖാൻ സുരക്ഷ ജീവനക്കാരോടൊപ്പം രാവിലെ ബസ് സ്റ്റാൻഡ് പ്രൊനോഡിൽ സ്ഥിരമായി പ്രഭാത സവാരി നടത്താറുണ്ട്. സാധാരണ അവര്‍ വിശ്രമിക്കാറുള്ള സ്ഥലത്തായിരുന്നു കത്ത് കണ്ടെത്തിയത്. വിശ്രമിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിലുള്ള കത്ത് അകമ്പടിയായി പോകുന്ന സുരക്ഷാ ജീവനക്കാര‍് കണ്ടെത്തുകയും പരിശോധക്കുകയുമായിരുന്നു.
പഞ്ചാബി ഗായകൻ മൂസാവാലയുടേതിന് സമാനമായ അവസ്ഥയുണ്ടാകും എന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്ന് പൊലീസ് പറയുന്നു. ഉപേക്ഷിച്ച കത്തിന്റ ഉറവിടം തേടി ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി കാമറകൾ പരിശോധിച്ച് വരികയാണ്. പ്രദേശത്ത് നടക്കാൻ എത്തുന്നരോടും, പ്രദേശവാസികളോടും പൊലീസ് വിവരങ്ങൾ ആരാഞ്ഞു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 29-നായിരുന്നു പഞ്ചാബി ഗായകൻ സിദ്ധു മൂസൈവലാ എന്നറിയുന്ന ശുഭ്ദീപ് സിങ് സിദ്ധുവിനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെ രണ്ടുദിവസം മുമ്പാണ് മുസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേ അക്രമികൾ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകൾ കണ്ടെടുത്തു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്. രണ്ട് വെടിയുണ്ടകൾ കാലിൽ തറച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.