കോഴിക്കോട് : കോഴിക്കോട് പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് കൽപത്തൂർ, രാമല്ലൂരിൽ താമസിക്കുന്ന കോഴിക്കുന്നത്ത് ചാലിൽ വിനോദിനെയാണ് അറസ്റ്റഅ ചെയ്തത്. കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ ജയകുമാരിയാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് കൊയിലാണ്ടി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കൊയിലാണ്ടി മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.
അതേസമയം കഴിഞ്ഞ ദിവസം വയനാട്ടില്‍ കരാട്ടെ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് ടൗണിൽ കരാട്ടെ സെന്റർ നടത്തുന്ന നിസാറാണ് അറസ്റ്റിലായത്. കരാട്ടെ പരിശീലനത്തിന് വന്ന വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കൾ കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതി നിസാർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.