• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കരൺ ജോഹറിന്റെ പാര്‍ട്ടിയിൽ പങ്കെടുത്തവെര്‍ക്ക് കൊവിഡ് ; ആശങ്കയിൽ ബോളിവുഡ്

by Web Desk 01 - News Kerala 24
June 6, 2022 : 5:44 pm
in India, News
Reading Time: 1 min read
0
A A
0
കരൺ ജോഹറിന്റെ പാര്‍ട്ടിയിൽ പങ്കെടുത്തവെര്‍ക്ക് കൊവിഡ് ; ആശങ്കയിൽ ബോളിവുഡ്

മുംബൈ : 50ാം ജന്മദിനം ആഘോഷിക്കാൻ സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹര്‍ ഒരുക്കിയ പാര്‍ട്ടിയിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്ക് കൊവിഡ്. കഴിഞ്ഞ ദിവസങ്ങളിലായി 50 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. മെയ് 25ന് യാഷ് രാജ് സ്റ്റുഡിയോസിൽ വെച്ചാണ് കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷിച്ചത്.

കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കത്രീന കെയ്ഫിനും കൊവി‍ഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകൾ പുറത്തുവന്നു. ഇതോടെയാണ് കൊവിഡ് ബാധിച്ചത് കരൺ ജോഹറിന്റെ ജന്മദിന പാര്‍ട്ടിയിൽ നിന്നാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. വിക്കി കൗശലിനും ആദിത്യ റോയ്ക്കും കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതിന് പുറമെ പാര്‍ട്ടിയിൽ പങ്കെടുത്ത, കരൺ ജോഹറിന്റെ സിനിമാ താരങ്ങളല്ലാത്ത സുഹൃത്തുക്കൾക്കും കൊവിഡ് ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ബോളിവുഡ് താരങ്ങൾക്കിടയിലും വൈറസ് പകരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ബോംബെ മുന്‍സിപ്പില്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഷാരൂഖിന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ അറ്റ്‌ലി ചിത്രം ജവാന്റെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഖാൻ. 2023 ജൂണ്‍ 2നാണ് ചിത്രം റിലീസ് ചെയ്യുക. നയൻതാരയാണ് നായിക. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്തും സംസ്ഥാനത്തും ഒരു പോലെ കൊവിഡ് വ്യാപനം ശക്തമാകുകയാണ്. മൂന്ന് മാസത്തിന് ശേഷം രാജ്യത്ത് ആദ്യമായി 4,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 4,270 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,31,76,817 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിലാണെങ്കില്‍ സംസ്ഥാനത്ത് ഇത് 11.39 ശതമാനത്തിന് മുകളിലാണ്.

മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ടിപിആര്‍ നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി ഉയര്‍ന്നു. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യമൊട്ടുക്കും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നാല് മരണവും. ഇതോടെ രാജ്യത്ത് ആകെ സര്‍ക്കാര്‍ കണക്കില്‍ മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രതിദിനം 1500 ന് മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. പരിശോധന കുറവുള്ളപ്പോഴാണ് ഈ നിരക്കെന്നതും ശ്രദ്ധേയം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കേന്ദ്രസർക്കാർ പദ്ധതി

Next Post

ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് ഇന്ത്യയെ ഒറ്റപ്പെടുത്തി: രാഹുൽ ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് ഇന്ത്യയെ ഒറ്റപ്പെടുത്തി: രാഹുൽ ഗാന്ധി

ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് ഇന്ത്യയെ ഒറ്റപ്പെടുത്തി: രാഹുൽ ഗാന്ധി

കുട്ടികൾക്ക് കോർബെവാക്സ് വാക്സീന് പകരം കോവാക്സീൻ ; 3 പേർക്ക് സ്ഥലം മാറ്റം

കുട്ടികൾക്ക് കോർബെവാക്സ് വാക്സീന് പകരം കോവാക്സീൻ ; 3 പേർക്ക് സ്ഥലം മാറ്റം

പാർട്ടി കാര്യങ്ങൾ അറിയിക്കാൻ എ.എച്ച്. ഹഫീസിനെ ചുമതലപ്പെടുത്തിയിട്ടില്ല

പാർട്ടി കാര്യങ്ങൾ അറിയിക്കാൻ എ.എച്ച്. ഹഫീസിനെ ചുമതലപ്പെടുത്തിയിട്ടില്ല

ഉഷ്ണ തരംഗം ; ഡൽഹിയിൽ ഓറഞ്ച് അലേർട്ട്

ഉഷ്ണ തരംഗം ; ഡൽഹിയിൽ ഓറഞ്ച് അലേർട്ട്

പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും , വേണമെങ്കിൽ ചിരിവിലക്ക് ഏർപ്പെടുത്തിക്കോ ; രാഹുൽ മാങ്കൂട്ടത്തിൽ

പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും , വേണമെങ്കിൽ ചിരിവിലക്ക് ഏർപ്പെടുത്തിക്കോ ; രാഹുൽ മാങ്കൂട്ടത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021