തിരുവനന്തപുരം: പരിശോധനയിൽ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദേശിച്ചുവെന്നും മന്ത്രി അറിയിച്ചു. പനിയെത്തുടർന്ന് ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ മന്ത്രി റദ്ദാക്കിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.