ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരി മേഖലയിൽ രാംലീല മൈതാനത്ത് അറുത്തുമാറ്റിയ മനുഷ്യശരീര ഭാഗങ്ങൾ നിറച്ച് ബാഗ് കണ്ടെത്തി. 20 ബ്ലോക്കിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് മണം വന്നതിനെത്തുടർന്ന് തിരച്ചിൽ നടത്തിയത്.
ഉടൻതന്നെ വിവരം പാണ്ഡവ് നഗർ പൊലീസ് സ്റ്റേഷനിലേക്കു കൈമാറി. ഇവർ സ്ഥലത്തെത്തി ബാഗ് കണ്ടെടുത്ത് പരിശോധനയ്ക്ക് അയച്ചു. നിലവിൽ എൽബിഎസ് മോർച്ചറിയിലാണ് ശരീരഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.