കൊച്ചി : യുവനടിയെ ബലാത്സംഗ ചെയ്ത കേസിൽ നിര്‍മാതാവ് വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിൻ്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ക്വാറൻ്റൈനിൽ തുടരുന്നതിനാലാണ് അന്വേഷണസംഘം കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. ഈ അപേക്ഷ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്. വെള്ളിയാഴ്ച വരെ വിജയ് ബാബുവിൻ്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. യുവനടിയുടെ പേര് ഫെയ്സ്ബുക്ക് ലൈവിൽ വെളിപ്പെടുത്ത കേസിലും പ്രതി നൽകിയ മുൻകൂ൪ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കു൦
ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരമാണ് കഴിഞ്ഞ ആഴ്ച കൊച്ചിയിലെത്തിയത്. തുട൪ന്ന് അന്വേഷണ സംഘം പോലിസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയിൽ അവസര൦ നിഷേധിച്ചപ്പോൾ പരാതി ഉന്നയിക്കുകയാണെന്നാണ് വിജയ് ബാബുവിന്റെ വാദ൦. അതിനിടെ വിജയ് ബാബുവിനെതിരായ നടിയുടെ ബലാത്സംഗ പരാതിയിൽ നടൻ സൈജുകുറുപ്പിനെ പോലീസ് ചോദ്യം ചെയ്തു. വിജയ്ബാബു ഒളിവിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് കൈമാറിയതിനാണ് പോലീസ് നടനെ ചോദ്യം ചെയ്തത്. ക്രെഡിറ്റ് കാർഡ് കൈമാറുമ്പോൾ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സൈജു കുറുപ്പ് മൊഴി നൽകി.
നടിയെ ബലാത്സംഗ ചെയ്ത കേസിൽ വിജയ് ബാബുവിനെ ഒളിവിൽ പോകാൻ സഹായിച്ചവരിലേക്ക് പോലീസ് അന്വേഷണം ഊർജിതമാകുകയാണ്. ഇതിൽ നടൻ സൈജുകുറിപ്പിന്‍റെ സഹായങ്ങളിൽ പൊലീസിനെ സംശയമുണ്ടായിരുന്നു. നടി പരാതിപ്പെട്ട ശേഷം ഒളിവിൽ പോയ വിജയ് ബാബു ദുബായിലെത്തിയപ്പോൾ സൈജുകുറുപ്പ് ക്രെഡിറ്റ് കാർഡ് നൽകിയത്. ഇതിന്‍റെ വിവരങ്ങളാണ് അന്വേഷണ സംഘം നടനിൽ നിന്നും തേടിയത്. ക്രെഡിറ്റ് കാർഡ് കൈമാറിയ വിവരം സൈജു കുറുപ്പ് സമ്മതിച്ചു. എന്നാൽ ആ സമയത്ത് ഇത്തരമൊരു പരാതിയെക്കുറിച്ചോ വിവാദങ്ങളെ കുറിച്ചോ തനിക്ക് അറിവ് ഉണ്ടായിരുന്നില്ലെന്നാണ് സൈജുവിന്‍റെ മറുപടി. ഏപ്രിൽ 22-നാണ് നടി പരാതി നൽകുന്നത്. പിന്നാലെ ഗോവ വഴിയാണ് വിജയ് ബാബു വിദേശത്തെക്ക് കടക്കുന്നത്.
ഈ സമയം സൈജുകുറുപ്പിന്‍റെ ദുബായ് യാത്ര അറിഞ്ഞ് വിജയ് ബാബുവിന്‍റെ കുടുംബം വിജയ് ബാബുവിന്‍റെ ക്രെഡിറ്റ് കാർഡ് തന്നുവിട്ടു എന്നാണ് നടന്‍റെ മറുപടി.സൈജുവിനെതിരായ തുടർ നടപടികൾ എറണാകുളം സൗത്ത് പോലീസ് തീരുമാനിച്ചിട്ടില്ല. വിജയ് ബാബു ഒളിവിൽ പോയപ്പോൾ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതിൽ സിനിമാ മേഖലയിൽ ഉള്ള ചിലർ പോലീസിന്‍റെ സംശയനിഴലിലാണ്