• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂരിൽ അശ്ലീല സന്ദേശത്തിനെതിരെ പരാതിപ്പെട്ട സിപിഎം അംഗങ്ങൾക്കെതിരെ നടപടി വരും!

by Web Desk 01 - News Kerala 24
June 9, 2022 : 11:09 am
in Kerala, News
Reading Time: 1 min read
0
A A
0
കണ്ണൂരിൽ അശ്ലീല സന്ദേശത്തിനെതിരെ പരാതിപ്പെട്ട സിപിഎം അംഗങ്ങൾക്കെതിരെ നടപടി വരും!

കണ്ണൂർ : കണ്ണൂരിൽ ഡിവൈഎഫ്ഐ വനിതാ നേതാവിന് അശ്ലീലസന്ദേശമയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് ഏഴ് സിപിഎം നേതാക്കൾക്കെതിരെ അച്ചടക്കനടപടി വരും. മൂന്ന് ലോക്കൽ കമ്മറ്റി അംഗങ്ങൾ, മൂന്ന് മുൻ ലോക്കൽ കമ്മറ്റി അംഗങ്ങൾ, രണ്ട് പാർട്ടി അംഗങ്ങൾ എന്നിവർക്കെതിരെയാണ് നടപടി.  പരാതിപ്പെട്ടവർക്കെതിരായ നടപടി ഇങ്ങനെ: ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മറ്റിയംഗം പി ഗോപിനാഥിനെ കമ്മറ്റിയിൽ നിന്ന് പുറത്താക്കി. രണ്ട് ലോക്കൽ കമ്മറ്റി അംഗങ്ങളെ പരസ്യമായി ശാസിച്ചു. രണ്ട് പാർട്ടി മെമ്പർമാരെ  പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. രണ്ട് പാർട്ടി മെമ്പർമാരെ താക്കീത് ചെയ്തു.

ആരോപണവിധേയനായ ഏരിയ കമ്മറ്റിയംഗം സുനിൽകുമാറിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് നേരത്തെ തരം താഴ്ത്തിയിരുന്നു. പക്ഷേ ഇയാളിപ്പോഴും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്‍റായി തുടരുകയാണ്. ഈ സ്ഥാനത്ത് നിന്ന് നീക്കാനിത് വരെയും പാർട്ടി തയ്യാറായിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമുയരുമ്പോഴാണ് പരാതിപ്പെട്ടവർക്കെതിരായ പാർട്ടി നടപടി.

രണ്ട് വർഷം മുമ്പാണ് അന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന സുനിൽ കുമാറിനെതിരെ ഡിവൈഎഫ്ഐയിൽ നിന്ന് തന്നെയുള്ള വനിതാ നേതാവ് പരാതി നൽകുന്നത്. വാട്സാപ്പ് വഴി അശ്ലീലസന്ദേശമയച്ചുവെന്നായിരുന്നു ഏരിയ കമ്മിറ്റിക്ക് നൽകിയ പരാതിയിൽ. രണ്ട് വ‌ർഷമായിട്ടും ആ പരാതിയിൽ ഒരു നടപടിയുമെടുത്തില്ല ഏരിയ കമ്മിറ്റി. ഇപ്പോൾ സുനിൽ കുമാർ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്‍റാണ്. നടപടിയൊന്നുമാവാത്തതിനെ തുടർന്നാണ് രണ്ട് വർഷത്തിന് ശേഷം യുവതി വാട്സ് ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് അടക്കം വെച്ച് കണ്ണൂർ ജില്ലാ കമ്മറ്റിക്ക് പരാതി നൽകിയത്. തുടർന്ന് സുനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.

യുവതിയുടെ പരാതി ഏരിയ കമ്മറ്റിക്ക് മുൻപിൽ ഉണ്ടായിരുന്ന അതേ ഘട്ടത്തിലാണ് സുനിൽകുമാർ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. നടപടി എടുത്തിട്ടും പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കാത്തതിനെതിരെ യുഡിഎഫ് പ്രത്യക്ഷ സമരം തുടങ്ങിയിരുന്നു.  സുനിൽ കുമാറിനെ ഉടൻ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യം പ്രദേശത്തെ സി പി എം പ്രവർത്തകർക്കിടയിലും ശക്തമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളത്തും പെട്രോൾ പമ്പിൽ വൻ മോഷണം ; ഒന്നരലക്ഷവും മൊബൈലും കവർന്നു

Next Post

രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ശക്തമാവുന്നു ; ഇന്ന് 7240 കേസുകൾ ; കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ശക്തമാവുന്നു ; ഇന്ന് 7240 കേസുകൾ ; കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധന

രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ശക്തമാവുന്നു ; ഇന്ന് 7240 കേസുകൾ ; കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധന

മുന്‍കൂര്‍ ജാമ്യത്തിനായി സ്വപ്ന ; കെടി ജലീലിന്‍റെ പരാതിയിലെ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം

മുന്‍കൂര്‍ ജാമ്യത്തിനായി സ്വപ്ന ; കെടി ജലീലിന്‍റെ പരാതിയിലെ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം

നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം തടവ്

നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം തടവ്

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

തുടർച്ചയായ രണ്ടാം ദിനവും ഉയർന്നു ; അറിയാം ഇന്നത്തെ സ്വര്‍ണ വില

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021