• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു : വി.ഡി.സതീശന്‍

by Web Desk 06 - News Kerala 24
June 9, 2022 : 2:24 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : സ്വര്‍ണ്ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ‘കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’ എന്ന പേരില്‍ ഫേസ് ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.

സതീശന്‍റെ ഫേസ് ബുക്ക് പോസ്റ്റ് :

കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’

ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണന്‍ അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായെന്ന് 2015 ഡിസംബര്‍ രണ്ടിന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ഇന്ന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട വനിതയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

എന്നാലിപ്പോള്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സ്വപ്‌ന സുരേഷാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതും കോടതിയില്‍ രഹസ്യമൊഴി നല്‍കിയതും. ഇതേക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടക്കട്ടേയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതിന് പകരം അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം ഒഴുക്കിയും  പൊലീസിനെ ഉപയോഗിച്ച് നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയും രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്.

പിണറായി പണ്ട് പറഞ്ഞതു പോലെ, ‘ഈ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതല്‍ തെളിവുകള്‍ നിരത്തി പ്രതിപക്ഷം പറയുന്നതാണ്. അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയും രക്ഷപ്പെടാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു.’

ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ല. ഇനിയെങ്കിലും പിണറായിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എസ്എൽഎസി പരീക്ഷഫലം ജൂൺ 15നകം പ്രഖ്യാപിക്കും ; വെബ്സൈറ്റിൽ അറിയാം

Next Post

മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല , സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു : കെ ടി ജലീല്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല , സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു : കെ ടി ജലീല്‍

രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ, നാല് സംസ്ഥാനങ്ങളിൽ നിർണായകം ; എംഎൽഎമാർ റിസോര്‍ട്ടിൽ

രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ, നാല് സംസ്ഥാനങ്ങളിൽ നിർണായകം ; എംഎൽഎമാർ റിസോര്‍ട്ടിൽ

കെ റെയിൽ ; യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി

പിണറായി ഏറ്റവും വലിയ ഭീരു, കേസുകൾ പ്രതിഷേധാർഹം : കെ സുരേന്ദ്രൻ

ചെള്ള് പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു; പ്രതിരോധം ശക്തമാക്കുമെന്ന് മന്ത്രി

ചെള്ള് പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു; പ്രതിരോധം ശക്തമാക്കുമെന്ന് മന്ത്രി

സ്വപ്നയ്ക്കെതിരെ ജലീലിന്റെ പരാതി അന്വേഷിക്കാന്‍ 12 അംഗ പൊലീസ് സംഘം

സ്വപ്നയ്ക്കെതിരെ ജലീലിന്റെ പരാതി അന്വേഷിക്കാന്‍ 12 അംഗ പൊലീസ് സംഘം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021