കൊച്ചി : സ്വപ്നയുടെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയിപ്പിച്ചത് അഭിഭാഷകൻ ആർ കൃഷ്ണരാജാണെന്ന് ഷാജ് കിരൺ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മൂന്നുപേരുടെയും പേര് രഹസ്യമൊഴി നൽകുമ്പോൾ പ്രത്യേകമായി എടുത്തുപറയണമെന്ന് അഭിഭാഷകൻ പറഞ്ഞതായി സ്വപ്ന തന്നോട് പറഞ്ഞു. പിന്നിൽ വേറെ ആരൊക്കെയോ ഉണ്ടെന്നും പറഞ്ഞു. എന്നാൽ, അത് ആരാണെന്ന് താൻ ചോദിച്ചില്ലെന്നും ഷാജ് കിരൺ പറഞ്ഞു.