ആലപ്പുഴ : സ്വര്‍ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജവക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.ശരിയായ അനോഷണം നടന്നാൽ ‘ക്ലിഫ് ഹൗസിൽ നിന്ന് പൂജപ്പുരയിലേക്ക് മുഖ്യമന്ത്രി പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കടത്തിൻ്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. സമരം ചെയ്താൽ കെ പി സി സി പ്രസിഡൻ്റിനെ തിരെ കേസ് എടുക്കുമെന്ന് പൊലിസ് നോട്ടീസ് നൽകിയിരിക്കുകയാണ്.ആരുടെ നിർദ്ദേശപ്രകാരമാണിത്.പൊലീസ് രാജിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി, രാജവക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന പിണറായി വിജയന് കണ്ടാ മ്യഗത്തേക്കാൾ തൊലികട്ടിയെന്ന് വി ടി ബലറാം പത്തനം തിട്ടയില്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ രാജീ ആവശ്യപ്പെട്ട് കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസീനു നേരെ ചെരിപ്പേറുണ്ടായി