തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ െക.സുരേന്ദ്രന്. മുഖ്യമന്ത്രിക്ക് യുഎസിൽ നിക്ഷേപമുണ്ടെന്നു പറഞ്ഞ ഷാജ് കിരണിനെ അറസ്റ്റ് ചെയ്യുമോയെന്ന് അദ്ദേഹം ചോദിച്ചു.
ഇടയ്ക്കിടെ മുഖ്യമന്ത്രി യുഎസിൽ പോകുന്നതിനെക്കുറിച്ച് പാർട്ടിക്ക് അകത്തു തന്നെ വിമർശനമുണ്ട്. സ്വപ്ന സുരേഷിന്റെ 164 മൊഴിയേക്കാൾ ഗുരുതരമാണ് ഇടനിലക്കാരന്റെ വാക്കുകൾ. ഷാജ് കിരൺ പറഞ്ഞത് കള്ളമാണെങ്കിൽ അയാളെ ഉടൻ അറസ്റ്റു ചെയ്യണം. എച്ച്ആർഡിഎസിന് ആർഎസ്എസുമായോ ബിജെപിയുമായോ ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.