ന്യൂഡൽഹി : പിജി മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വോട്ടയിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്താൻ പ്രത്യേക കൗൺസലിങ് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. പ്രത്യേക കൗൺസലിങ് സാധ്യമല്ലെന്നു കേന്ദ്ര സർക്കാരും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും തീരുമാനമെടുത്താൽ ഇടപെടാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പറ്റില്ല. മെഡിക്കൽ വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയെ ബാധിക്കുമെന്നതിനാൽ ഹർജി അംഗീകരിക്കാൻ കഴിയില്ല – ജഡ്ജിമാരായ എം.ആർ.ഷാ, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.