പാലക്കാട് : പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. പരാതിക്കാരി പ്രതികരിച്ചു.
സംഭവം അറിയിച്ചപ്പോൾ പോലീസിൽ പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയാണെന്ന് പരാതിക്കാരി പറഞ്ഞു. ഷാജഹാനിൽ നിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. വെന്റിലേഷൻ ജനലിൽ കൈ കണ്ടപ്പോഴാണ് ശ്രദ്ധിച്ചതെന്നും പുറത്തുവന്നപ്പോൾ ജനലിൽ ഒരാൾ നിൽക്കുന്നത് കണ്ടതിനെ തുടർന്ന് ഒച്ചവെച്ചെന്നും അവർ പറഞ്ഞു. ഷാജഹാൻ ഓടിയപ്പോൾ മൊബൈൽ ഫോൺ താഴെവീണെന്നും അവർ പറഞ്ഞു.




















