• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കള്ളപ്പണ കേസ് ; രഹസ്യമൊഴിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴി എടുക്കാൻ എൻഫോഴ്സ്മെന്‍റിന്‍റെ നീക്കം

by Web Desk 04 - News Kerala 24
June 11, 2022 : 3:05 pm
in Kerala, News
Reading Time: 1 min read
0
A A
0
കള്ളപ്പണ കേസ് ; രഹസ്യമൊഴിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴി എടുക്കാൻ എൻഫോഴ്സ്മെന്‍റിന്‍റെ നീക്കം

കൊച്ചി: രഹസ്യ മൊഴിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴി എടുക്കാൻ എൻഫോഴ്സ്മെന്‍റ് നീക്കം തുടങ്ങി. മൊഴി പകർപ്പ് തിങ്കളാഴ്ച ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേ സമയം രഹസ്യമൊഴിയിൽ എൻഫോഴ്സ്മെന്‍റ് നടപടി വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് സ്വപ്ന സുരേഷിന്‍റെ നീക്കം.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ്  അർഷദ് ഖാൻ ആണ് സ്വപ്ന സുരേഷിന്‍റെ 164 മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മൊഴി നിലവിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയ്ക്ക് തിരിച്ച് നൽകി കഴി‌ഞ്ഞു. ഇഡി അന്വേഷിക്കുന്ന കള്ളപ്പണ കേസിലാണ് സ്വപ്ന സുരേഷ് 164  മൊഴി നൽകിയത് എന്നതിനാൽ ഇഡിയ്ക്ക് ഈ മൊഴി പകർപ്പ് വാങ്ങി തുടർ അന്വേഷണം നടത്താനാകും.

മൊഴി പകർപ്പ് ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഇഡി അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മൊഴി പകർപ്പ് കിട്ടിയാൽ സ്വപ്ന സുരേഷിന് നോട്ടീസ് നൽകി വിശദമായ മൊഴിയെടുക്കും. അതിന് ശേഷമാകും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക. എന്നാൽ  തുടരന്വേഷണം വൈകിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ പറഞ്ഞു.

കസ്റ്റംസിന് ഒരു വർഷം മുൻപ് സ്വപ്ന കൊടുത്ത 164 മൊഴിയ്ക്ക് സമാനമായ വിവരങ്ങളാണ് ഇപ്പോൾ നൽകിയ മൊഴിയിലുള്ളതെന്നാണ്  സ്വപ്ന സുരേഷ് തന്നെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കോൺസുൽ ജനറലിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യാൻ അനുമതിയില്ലാത്തതും 2016ലെ സംഭവത്തിന് തെളിവ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടി കസ്റ്റംസ് ഇതിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.  ഇപ്പോൾ നൽകിയ മൊഴി തിരുത്താൻ ഷാജ് കിരൺ ഇടപെട്ടെന്ന വെളിപ്പെടുത്തലിലും ഇഡി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ഷാജ് കിരണിനെയും ഇഡി നോട്ടീസ് നൽകി വിളിപ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടനാട് ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Next Post

വഴിയിലുടനീളം മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; തൃപ്പൂണിത്തുറയിലും വാഹനങ്ങൾ തട‍ഞ്ഞിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വഴിയിലുടനീളം മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; തൃപ്പൂണിത്തുറയിലും വാഹനങ്ങൾ തട‍ഞ്ഞിട്ടു

വഴിയിലുടനീളം മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; തൃപ്പൂണിത്തുറയിലും വാഹനങ്ങൾ തട‍ഞ്ഞിട്ടു

മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്‍ജിന്‍റെ സമ്മര്‍ദ്ദം : സരിതയുടെ മൊഴി

സ്വപ്‌നയ്ക്ക് എതിരായ ഗൂഢാലോചനക്കേസ്; സരിതയെ സാക്ഷിയാക്കി അന്വേഷണം

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

ജൂൺ 14 ന് കണ്ണൂരിലെ അഞ്ച് പഞ്ചായത്തിൽ ഇടത് ഹർത്താൽ ; കല്ല് പറിക്കലിന് ശേഷം ഉരുളിയേറെന്ന് എംവി ജയരാജൻ

ജൂൺ 14 ന് കണ്ണൂരിലെ അഞ്ച് പഞ്ചായത്തിൽ ഇടത് ഹർത്താൽ ; കല്ല് പറിക്കലിന് ശേഷം ഉരുളിയേറെന്ന് എംവി ജയരാജൻ

കാഞ്ഞങ്ങാട് അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു

കാഞ്ഞങ്ങാട് അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021